ഹോർമുസിൽ സ്‌ഥിരമായി ടോൾ ഏർപ്പെടുത്താൻ നീക്കം; സ്വീകാര്യമല്ലെന്ന് യുഎസ്

യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഫെബ്രുവരിയിലാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: Financial Times)

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സ്‌ഥിരമായി ടോൾ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി ഇറാനും ഒമാനും. ഫ്രാൻസിലെ ഇറാൻ അംബാസഡർ മുഹമ്മദ് ആമേൻ നെജാഡ് ബുധനാഴ്‌ച പാരീസിൽ ബ്ളൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.

അത്യാവശ്യം ചിലവ് വരുന്ന നടപടിയാണിതെന്നും ഹോർമുസ് കടക്കേണ്ടവർ വിഹിതം നൽകേണ്ടി വരുമെന്നും അംബാസഡർ വ്യക്‌തമാക്കി. എന്നാൽ, ഇതൊരു സുതാര്യ സംവിധാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി തടസപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് അമീൻ നെജാഡ് അവകാശപ്പെട്ടു.

കഴിഞ്ഞ ചൊവ്വ- ബുധൻ ദിവസങ്ങൾക്കിടയിൽ 26 ടാങ്കറുകളും മറ്റു കപ്പലുകളും കടന്നുപോയിട്ടുണ്ടെന്നും ഇറാൻ പറഞ്ഞു. അതേസമയം, ഹോർമുസിൽ ടോൾ സംവിധാനം സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്‌തമാക്കിയിരുന്നു. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഫെബ്രുവരിയിലാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.

Most Read| ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് മൂന്നുദിവസത്തെ ഇടക്കാല ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE