കുവൈത്ത് സിറ്റി: കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാജ്യത്തെ തൊഴിലാളികളുടെ ജോലി സമയം എട്ടുമണിക്കൂറിൽ നിന്ന് ആറുമണിക്കൂറായി കുറച്ചു. ഉയർന്ന താപനിലയും ചൂടും കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ തൊഴിവാക്കാനും ജോലിഭാരം കുറയ്‌ക്കാനുമാണ് താൽക്കാലിക നടപടി.
തുറസ്സായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് ക്രമീകരണമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു. പുതുക്കിയ സമയക്രമം കമ്പനികളും സ്‌ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും വീഴ്‌ച വരുത്തുന്നവർക്ക് എതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Most Read| ഷാനിമോൾ ഉസ്‌മാൻ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ






































