കോഴിക്കോട്: ചികിൽസാ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. നാദാപുരം വാണിമേൽ റീജിത്തിന്റെ മരണം ചികിൽസാ പിഴവ് മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ന് രാവിലെയാണ് റീജിത്ത് മരിച്ചത്.
ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയിൽ ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. 2025 ഓഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഏപ്രിൽ ഒന്നിന് സമ്മതമില്ലാതെ വീണ്ടും സർജറി നടത്തിയതായും കുടുംബത്തിന് പരാതിയുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച കുടുംബം മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും പരാതി നൽകുകയായിരുന്നു. യൂറോളജി വിഭാഗം മേധാവിയോട് സൂപ്രണ്ട് റിപ്പോർട് തേടിയിട്ടുണ്ട്.
അതേസമയം, ചികിൽസാ പിഴവ് ഉണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. കുടുംബത്തിന്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എംകെ മണികണ്ഠൻ വിശദീകരണം നൽകിയത്.
Most Read| നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവ്




































