ബെയ്റൂട്ട്: ഇറാനെതിരെ രൂക്ഷവിമർശനവുമായി ലബനൻ പ്രസിഡണ്ട് ജോസഫ് ഔൻ. യുഎസും ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ തകർന്ന ലബനനെ ഇറാൻ വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ജോസഫ് ഔൻ പറഞ്ഞു.
സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ജോസഫ് ഔന്റെ വിമർശനം. ഇറാന്റെ താൽപര്യങ്ങൾക്ക് വേണ്ടി ലബനനിലെ ജനങ്ങളാണ് വില നൽകുന്നതെന്നും ജോസഫ് ഔൻ കുറ്റപ്പെടുത്തി.
”എന്റെ രാജ്യത്തിലെ ജനങ്ങൾ യുദ്ധത്തെ തുടർന്ന് മടുത്തിരിക്കുകയാണ്. വെടിനിർത്തൽ കരാർ നേടിയിട്ടും ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നാലുപേർ ഇന്ന് ലബനനിൽ കൊല്ലപ്പെട്ടു. ലബനനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ഞങ്ങളാണ്. അല്ലാതെ വിദേശ ശക്തികളല്ല. ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടേതാണ്. ഞങ്ങളുടെ രാജ്യത്തിന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടരുത്”- ജോസഫ് ഔൻ പറഞ്ഞു.
Most Read| കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി





































