ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളർന്നു; ആറ് എംപിമാർ സ്‍പീക്കർക്ക് കത്ത് നൽകി

ആറ് എംപിമാരും 19ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരും.

By Senior Reporter, Malabar News
Uddhav Thackeray

മുംബൈ: ഉദ്ധവ് താക്കറെ ശിവസേനയിൽ വീണ്ടും പിളർപ്പ്. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് സ്വതന്ത്ര ഗ്രൂപ്പായി മാറാൻ അനുമതി തേടി സ്‍പീക്കർ ഓം ബിർളയ്‌ക്ക് കത്ത് നൽകി. ഡെൽഹിയിൽ വെച്ച് സ്‌പീക്കറെ നേരിൽക്കണ്ടാണ് എംപിമാർ കത്ത് നൽകിയത്.

ലോക്‌സഭയിൽ ഇവരുടെ ഗ്രൂപ്പിന് പ്രത്യേക ബ്ളോക്കായി സ്‌പീക്കർ അംഗീകാരം നൽകിയതായും ഇവർ അവകാശപ്പെടുന്നു. ആറ് എംപിമാരും 19ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരും. പുതിയ അംഗങ്ങളുടെ വരവോടെ ലോക്‌സഭയിൽ ഷിൻഡെ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയരും.

ലോക്‌സഭയിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന് ഒമ്പത് എംപിമാരാണ് ഉള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവരൊഴികെ സഞ്‌ജയ്‌ ജാദവ്, ബാവുസാഹേബ് വാക് ചൗരെ, നാഗേഷ് പാട്ടീൽ അഷ്‌ടികൾ, ഓംരാജെ നിംബാൽക്കർ, സഞ്‌ജയ്‌ പാട്ടീൽ, എന്നിവരാണ് ഉദ്ധവ് ക്യാമ്പ് വിട്ട എംപിമാർ. അതേസമയം, പ്രത്യേക ഗ്രൂപ്പാകാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗവും സ്‌പീക്കർക്ക് കത്ത് നൽകിയിരുന്നു.

Most Read| മകൾക്ക് കൂട്ടുപോയി; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെ ഷീജുവിന്റെ മടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE