ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2-0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്.
ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ-ബെൽജിയം പോരാട്ടത്തിൽ വിജയിക്കുന്ന ടീമാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ. മൽസരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 60ആം മിനിറ്റിൽ കിലിയൻ എംബപെയും 66ആം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിന് വേണ്ടി സ്കോർ ചെയ്തത്.
ഡിസൈർ ഡൂയെയുടെ പക്കൽ നിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മൽസരത്തിലെ ആദ്യ ഗോൾ നേടിയത്. ടൂർണമെന്റിലെ എംബപെയുടെ എട്ടാമത്തെ ഗോളാണിത്. ലോകകപ്പിലാകെ ഗോളെണ്ണം 20 ആയി. അർജന്റീനയുടെ ലയണൽ മെസ്സിക്ക് ശേഷം ലോകകപ്പിൽ 20 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് എംബപെ. 21 ഗോളുകളാണ് മെസ്സിക്കുള്ളത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ


































