പ്രതിഷേധ മാർച്ചുമായി ഇന്ത്യ സഖ്യം; രാജ്യതലസ്‌ഥാനം അതീവ സുരക്ഷാ വലയത്തിൽ

'ജനാധിപത്യം സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ എംപിമാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തു വരെയാണ് മാർച്ച് നടത്തുന്നത്.

By Senior Reporter, Malabar News
INDIA Alliance march
Rep. Image

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിന് തുടക്കമായി. ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന പ്രമേയത്തിൽ എംപിമാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തു വരെയാണ് മാർച്ച് നടത്തുന്നത്.

മാർച്ചിന് മുന്നോടിയായി രാജ്യതലസ്‌ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡെൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 3000ലധികം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പുരുഷൻമാരുടെ 27 കമ്പനികളും വനിതകളുടെ നാല് കമ്പനികളും ഉൾപ്പടെ വൻ പോലീസ് വ്യൂഹമാണ് സ്‌ഥലത്ത്‌ നിലയുറപ്പിച്ചിരിക്കുന്നത്.

പാർലമെന്റ് പരിസരം, പാർലമെന്റ് സ്‌ട്രീറ്റ്‌ റൗണ്ട് എബൗട്ട്, തിരഞ്ഞെടുപ്പ് കമ്മീഷൻ കവാടങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളെല്ലാം കനത്ത സുരക്ഷാ വലയത്തിലാണ്. ഓൺ-ഗ്രൗണ്ട് സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ യൂണിഫോമിൽ ക്യാമറകൾ ഘടിപ്പിച്ചാണ് ചുമതലകൾ വഹിക്കുന്നത്.

കോൺഗ്രസ് നേതാകകളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി രാജ്യത്ത് വൻതോതിൽ വോട്ട് കൊള്ള നടക്കുകയാണെന്നും ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് ഇന്ത്യ സഖ്യം ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ഒക്‌ടോബർ രണ്ടാം വാരം പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്‌ട്രപതിയെ കാണാൻ അനുമതി തേടും. നവംബർ ഒന്നിന് ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും നേതാക്കൾ അറിയിച്ചു. സുപ്രീം കോടതിയിലുള്ള എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എത്രയുംവേഗം തീർപ്പാക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE