’16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസ്’; വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ സിജെപി

ഒക്‌ടോബർ 16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനും സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരോട് നിർദ്ദേശിച്ചു.

By Senior Reporter, Malabar News
Abhijeet Dipke
അഭിജീത് ദീപ്‌കെ (Image Courtesy: The Hindu)

ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്‌ടോബർ 16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനും സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരോട് നിർദ്ദേശിച്ചു.

പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ജയിലിലടച്ച നടപടിക്കെതിരെയാണ് പ്രതിഷേധാഹ്വാനം. ഡെൽഹിയിലെത്താൻ കഴിയാത്തവർ തങ്ങളുടെ സ്വന്തം നഗരങ്ങളിൽ തിരങ്ക മാർച്ച് സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ‘ലെഹ്‌രാ ദോ തിരങ്ക’ (പാറിപ്പറക്കട്ടെ ത്രിവർണ പതാക) എന്നാണ് പ്രതിഷേധ ക്യാമ്പയിന് പേരിട്ടിരിക്കുന്നത്.

”ഡെൽഹിയിലെത്തി പതാക ഉയർത്തി അതൊരു കുറ്റകൃത്യമല്ലെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കണം. ഡെൽഹിയിൽ എത്താൻ കഴിയാത്തവർ അവരവരുടെ നഗരത്തിൽ ദേശീയ പതാകയുമായി മാർച്ച് നടത്തി, ദേശീയ പതാക നമ്മുടെ അഭിമാനമാണെന്നും അത് ഉയർത്തുന്നത് ഒരു കുറ്റകൃത്യമല്ലെന്നും ബോധ്യപ്പെടുത്തണം”- അഭിജീത് ദീപ്‌കെ പറഞ്ഞു.

അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹിയിൽ ഇന്നും പ്രതിഷേധമുണ്ടായി. ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐവൈഎഫ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംഘടനകാലൻ ജന്തർ മന്തർ ലക്ഷ്യമാക്കി സമരം ചെയ്‌തത്‌. ബാരിക്കേഡുകൾ മറിച്ചിട്ടും പോലീസ് വാഹനത്തിന് മുകളിൽ കയറിയും നടത്തിയ പ്രതിഷേധം, പോലീസും കേന്ദ്രസേനയും ഇടപെട്ട് തടഞ്ഞു. ഒട്ടേറെപ്പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

യുവജന- വിദ്യാർഥി പ്രസ്‌ഥാനങ്ങളെ അടക്കം പങ്കെടുപ്പിച്ചു ഡെൽഹിയിൽ മിന്നൽ സമരങ്ങൾ തുടരാനാണ് ഇന്ത്യ മുന്നണി ഉൾപ്പടെയുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം, നവരാത്രി ആഘോഷം നടക്കുന്നതിനാൽ ഇന്ത്യ സഖ്യം വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്ന് തൽക്കാലം പിൻമാറി. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ വൻ റാലി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE