ഗ്യാനേഷ് കുമാറിനെതിരെ ‘ജനകീയ കുറ്റവിചാരണ’; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം നാളെ

വെള്ളിയാഴ്‌ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

By Senior Reporter, Malabar News
Rahul Gandhi
രാഹുൽ ഗാന്ധി / Image Courtesy: Rahul Gandhi FB Page / Cropped by Team MN

ന്യൂഡെൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ നടത്തുന്ന മോക്ക് പാർലമെന്റ് പ്രതിഷേധ പരിപാടിയുടെ പേരും രൂപവും മാറ്റി. പാർലമെന്റിനെ പരിഹസിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികൾ ഒഴിവാക്കുന്നതിനായി പരിപാടിയെ ‘ജൻ മഹാഭിയോഗ്’ (ജനകീയ കുറ്റവിചാരണ) എന്ന് പുനർനാമകരണം ചെയ്‌തതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

വെള്ളിയാഴ്‌ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. മുൻപ് സർക്കാർ പക്ഷവും പ്രതിപക്ഷവും മുഖാമുഖം നിന്ന് പ്രസീഡിങ് ഓഫീസറുടെ സാന്നിധ്യത്തിൽ സംവാദം നടത്തുന്ന പാർലമെന്ററി മാതൃകയിലായിരുന്നു പരിപാടി ആസൂത്രണം ചെയ്‌തിരുന്നത്‌.

എന്നാൽ, ഈ രീതിയിൽ മാറ്റം വരുത്താൻ ഇന്ത്യ മുന്നണി നേതാക്കൾ ചേർന്ന യോഗത്തിൽ തീരുമാനമായി. മുൻ ലോക്‌സഭാ സ്‌പീക്കർ മീരാ കുമാറിനാണ് ജനകീയ കുറ്റവിചാരണ നടപടികളുടെ ചുമതല. സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള ഒരു എംപി ഇവരെ സഹായിക്കും. മുൻ ലോക്‌സഭാ സ്‌പീക്കർ മീരാ കുമാർ, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, ദീരേഖ് ഒബ്രിയാൻ, മഹുവാ മാജി ഉൾപ്പടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു,

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിമുതൽ വൈകീട്ട് 7.30 വരെയാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാദങ്ങൾ ആരംഭിക്കുകയും രാഹുൽ ഗാന്ധി ഉപസംഹരിക്കുകയും ചെയ്യും. 19 രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ സംസാരിക്കും. ആകെ 30ഓളം പേർ സംസാരിക്കും.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE