പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്‌റ്റിൽ

ഒളിവിൽ കഴിയവേ എറണാകുളത്തെ ബന്ധു വീട്ടിൽ നിന്നാണ് അറസ്‌റ്റ്.

By Senior Reporter, Malabar News
PSC

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. ഒളിവിൽ കഴിയവേ എറണാകുളത്തെ ബന്ധു വീട്ടിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്‌. ഹരിയെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കും.

ഹരിയെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കേസിൽ കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് റിമാൻഡിലാണ്. ഇവരെ രണ്ടുപേരെയും പ്രതി ചേർത്താണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ നാളെ എസ്ഐടി ചോദ്യം ചെയ്യും.

പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും. കൂടുതൽ പിഎസ്‌സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ അടുത്ത ആഴ്‌ചയുണ്ടാകും. ചെയർമാൻ എംആർ ബൈജുവിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നു. നിലവിൽ അന്വേഷണസംഘം പിഎസ്‌സി ചെയർമാന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. ക്രമക്കേടിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ മൊഴി.

തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അംഗങ്ങൾ വ്യക്‌തമാക്കി. ചോദ്യം ചെയ്യലും അന്വേഷണത്തിനും ഒടുവിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രം പിഎസ്‌സി അംഗങ്ങളെ പ്രതിചേർത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE