സിഎംആർഎൽ-എക്‌സാലോജിക്ക് കേസ്; റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ്

ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ എന്നിവർക്കാണ് ഈമാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

By Senior Reporter, Malabar News
Muhammad Riyaz

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബേപ്പൂർ എംഎൽഎയും മുൻ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തുകൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.

ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ എന്നിവർക്കാണ് ഈമാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സംഭവത്തിൽ ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നോട്ടീസ്. ഈ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു.

മുഹമ്മദ് റിയാസിന്റെ ഭാര്യയും എക്‌സാലോജിക്ക് ഡയറക്‌ടറുമായ ടി വീണയുടെ മൊഴികളുടെയും രേഖകളുടെയും അടിസ്‌ഥാനത്തിൽ ആയിരുന്നു കോഴിക്കോട് അടക്കമുള്ള വിവിധയിടങ്ങളിൽ പരിശോധന നടന്നത്. കേസിൽ ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

2024ൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിനെ തുടർന്ന് രണ്ടുവർഷത്തോളം നടപടികൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടർന്ന് കോടതി സ്‌റ്റേ നീക്കിയതോടെ കഴിഞ്ഞ മേയ് അവസാനത്തോടെയാണ് കേസിൽ അന്വേഷണവും ഊർജിതമാക്കിയത്.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത; ജൂബി ജോസ് പുതിയ സാരഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE