കാസര്‍ഗോഡ്: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നഗരസഭാ പാലിയേറ്റീവ് ഹോം കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. നഗരസഭ പ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്കാണ് വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്തത്.
വിതരണ പരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ശംസീദ ഫിറോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സിലര്‍മാരായ സിയാന ഹനീഫ്, റീത്ത ആര്, മുന്‍ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണ്‍ എം നൈമുന്നിസ, പാലിയേറ്റിവ് നഴ്സ് രമ കെ, വളണ്ടിയര്‍മാരായ ബുശ്റ, വിജയകല തുടങ്ങിയവരും പങ്കെടുത്തു.
Malabar News: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് നല്‍കണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്