പാലിയേറ്റീവ് ദിനാചരണം; കാസര്‍ഗോഡ് നഗരസഭയില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു

By Staff Reporter, Malabar News
food kit
Representational Image
Ajwa Travels

കാസര്‍ഗോഡ്: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നഗരസഭാ പാലിയേറ്റീവ് ഹോം കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്‌തു. നഗരസഭ പ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്കാണ് വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്‌തത്.

വിതരണ പരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് ഉദ്ഘാടനം ചെയ്‌തു. ചടങ്ങില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സിലര്‍മാരായ സിയാന ഹനീഫ്, റീത്ത ആര്‍, മുന്‍ സ്‌റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ എം നൈമുന്നിസ, പാലിയേറ്റിവ് നഴ്‌സ് രമ കെ, വളണ്ടിയര്‍മാരായ ബുശ്‌റ, വിജയകല തുടങ്ങിയവരും പങ്കെടുത്തു.

Malabar News: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് നല്‍കണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE