ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൻസ്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി നൽകിയ മാനനഷ്ടക്കേസിലാണ് പശ്ചിമ ബംഗാൾ എംപി-എംഎൽഎ കോടതി അമിത് ഷാക്കെതിരെ സമൻസ് അയച്ചത്. ഫെബ്രുവരി 22ന് രാവിലെ പത്ത് മണിക്ക് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
2018 ഓഗസ്റ്റ് പതിനൊന്നിന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭിഷേക് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
Read also: സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്നാട്