കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നു- ഡിവൈഎഫ്ഐ

By Desk Reporter, Malabar News
AA Raheem_2020 Sep 04
Ajwa Travels

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തിരുത്തി ഡിവൈഎഫ്ഐ. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധമില്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സ്വയരക്ഷക്കായി പ്രവർത്തകർ ആയുധം കരുതിയിരിക്കാം എന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

കേസിലെ പ്രതികള്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാൻ ഡി.സി.സി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്നും റഹീം ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമന്‍ നായര്‍ കേസിലെ പ്രധാന പ്രതികളുമായി സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും റഹീം വിമര്‍ശിച്ചു.

അതേസമയം, കൊലപാതക കേസിലെ മുഖ്യ പ്രതികളിലൊരാളായ ഐഎൻടിയുസി പ്രവർത്തകൻ പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഉണ്ണിയാണ് പിടിയിലായത്. നാല് ദിവസമായി ഒളിവിൽ കഴിഞ്ഞ ഉണ്ണിയെ വെഞ്ഞാറമൂടിനടുത്തുള്ള മദപുരത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി.

തിരുവോണ തലേന്നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് ഇരുവരുടെയും മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE