പറന്നുകൊണ്ടിരിക്കെ പണി തെറിച്ചു ; എയർഇന്ത്യ 48 പൈലറ്റുകളെ പിരിച്ചുവിട്ടു

By Desk Reporter, Malabar News
Air India_2020 Aug 15
Ajwa Travels

ന്യൂഡൽഹി: മുൻകൂട്ടിഅറിയിക്കാതെ 48 പൈലറ്റുമാരെ എയർഇന്ത്യ പിരിച്ചുവിട്ടയതായി റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയോടെയാണ്അസാധാരണ നടപടിയുണ്ടായതെന്നും ഈ സമയം പുറത്താക്കപ്പെട്ടവരിൽ ചിലർ പല സർവീസുകളിലായി ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.

കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴായി രാജികൈമാറുകയും അതിന് ശേഷമുള്ള ആറ് മാസകാലയളവിൽ അത് പിൻവലിച്ച് തിരികെ ജോലിയിൽ കയറിയവരുമാണ് ഇവരിൽ ഭൂരിപക്ഷവും. ഇവരുടെ രാജി മുൻകാലപ്രാബല്യത്തോടെ സ്വീകരിച്ചുകൊണ്ട് ഇന്നലെ രാത്രി വൈകിയാണ് ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നത്. തങ്ങളെ പിരിച്ചുവിട്ടതറിയാതെ പലരും ഇന്ന് പുലർച്ചെ ഉൾപ്പെടെ ജോലിക്കെത്തി.

കമ്പനി നേരിടുന്ന സാമ്പത്തിക വെല്ലുവിളി ചൂണ്ടികാട്ടിയാണ് പെട്ടെന്നുള്ള പിരിച്ചുവിടൽ എന്ന് ഇവർക്കയച്ച കത്തുകളിൽ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത്രയും സാമ്പത്തികഭാരം താങ്ങി മുന്നോട്ട് പോവാൻ കഴിയില്ലായെന്നാണ് കമ്പനിയുടെ നിലപാട്.
ഇന്ത്യൻ കൊമേർഷ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ ) ഇന്ന് പുലർച്ചെ തന്നെ എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസാലിന് വിഷയത്തിൽ കത്തയച്ചു എന്നാണ് സൂചനകൾ. സംഭവത്തിൽ എത്രയും പെട്ടെന്ന് ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE