അനിൽ അക്കരയ്‌ക്ക് സുരക്ഷ വേണം; ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത്

By Desk Reporter, Malabar News
Anil-Akkara,-TN-Prathapan_2020-Sep-26
അനിൽ അക്കര, ടിഎൻ പ്രതാപൻ
Ajwa Travels

തൃശ്ശൂർ: അനിൽ അക്കര എംഎൽഎക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും ടിഎൻ പ്രതാപൻ കത്തു നൽകി. നേരിട്ടും അല്ലാതെയും അനിൽ അക്കരയെ ഭീഷണിപ്പെടുത്തുന്നുവെന്നും ഡിവൈഎഫ്ഐയും മറ്റു സംഘടനകളുമാണ് ഇതിനു പിന്നിലെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പുറത്തുകൊണ്ടുവന്നത് അനിൽ അക്കരയാണ്. ഏറ്റവും ഒടുവിൽ സിബിഐക്ക് ഇതുസംബന്ധിച്ച് പരാതിയും നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

National news:  ജിഎസ്‌ടി നഷ്‌ടപരിഹാരം വകമാറ്റി; കേന്ദ്രത്തിനെതിരെ സിദ്ധരാമയ്യ

അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പടെയുളളവരുടെ മൊഴി എടുക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിലാണ് അനിൽ അക്കരയ്‌ക്ക് നേരെ ഭീഷണികൾ ഉയർന്നിരിക്കുന്നത്.

Also Read:  കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE