പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂരിലെ വെള്ളംകുളം വീരകൽമേട്ടിൽ മുരുകൻ-പാപ്പ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുഞ്ഞ് അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയിൽ സംഭവിക്കുന്നത്. ജനുവരി പത്തിന് പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി-കുമാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
Most Read: ഗവർണറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച; ലോകായുക്‌ത ഭേദഗതി ചർച്ചയാകും