യുവതികളുടെ അസ്വാഭാവിക മരണം അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌

By Desk Reporter, Malabar News
anti-terrorist-squad_2020-Sep-26
Representational Image
Ajwa Travels

തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്ന അഞ്ജന ഹരീഷിന്റേത് ഉൾപ്പെടെ സംസ്ഥാനത്തെ നാല് യുവതികളുടെ മരണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂർ സ്വദേശിനി എന്നിവരുടെ അസ്വാഭാവിക മരണമാണ് എടിഎസ്‌ അന്വേഷിക്കുന്നത്.

കഴിഞ്ഞ മെയ് 12നാണ് അഞ്ജനയെ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൽ രാജേന്ദ്രന്റെ സഹായി ആയിരുന്ന നയനയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാല് പെൺകുട്ടികളുടെ മരണങ്ങൾക്കും നിരവധി സമാനമാനതകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഈ മരണങ്ങൾക്കെല്ലാം ചില നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് അന്വേഷണം നടത്തുന്നത്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ചില നിർണ്ണായക മൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

Also Read:  മന്ത്രി മേഴ്‌സികുട്ടിയമ്മക്കും പോലീസിനും യുവമോർച്ച നേതാവിന്റെ ഭീഷണി

അഞ്ജനയും സുഹൃത്തുക്കളുമായുള്ള അവസാന ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ലഹരി മാഫിയക്കും ചില സ്വതന്ത്ര ലൈംഗിക സംഘടനകൾക്കും ഈ മരണങ്ങളുമായി ബന്ധമുണ്ടെന്നാണ് നിഗമനം. വിഷാദ രോഗികൾക്ക് മയക്കുമരുന്ന് നൽകുന്ന ഡോക്ടർമാരും അന്വേഷണ പരിധിയിലുണ്ട്.

Also Read:  സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE