ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

By Web Desk, Malabar News
aryan khan-drugs case
Ajwa Travels

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്‌തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം. ഇന്ന് ഉച്ചയ്‌ക്കാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതി പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ആര്യന്റെ ഡ്രൈവറെയും, നിർമാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്‌തതിൽ നിന്നും ആര്യാനെതിരെ നിർണായക വിവരങ്ങൾ ലഭിചെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യങ്ങൾ ഉൾപ്പെടെ എൻസിബി കോടതിക്ക് മുന്നിൽ വെയ്‌ക്കും.

എന്നാൽ കേസിൽ, തന്നെ തെറ്റായി ഉൾപ്പെടുത്തിയതെന്ന് ജാമ്യപേക്ഷയിൽ ആര്യൻ ഖാൻ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും, മുംബൈയിൽ മൂന്നിടങ്ങളിൽ എൻസിബി റെയ്‌ഡ്‌ നടത്തിയിരുന്നു. കൂടുതൽ അറസ്‌റ്റുകൾ കേസിൽ ഉണ്ടാകുമെന്നാണ് എൻസിബി നൽകുന്ന സൂചന.

Kerala News: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE