കാസർഗോഡ് സ്വകാര്യ ബസിന് നേരെ ആക്രമണം; യാത്രക്കാരന് പരിക്ക്

By Trainee Reporter, Malabar News
Student injured after falling from bus
Rep. Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസിന് നേരെ ആക്രമണം. കാസർഗോഡ് ബന്തടുക്ക ആനക്കല്ലിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയിൽ നിന്ന് കാസർഗോഡേക്ക് വരികയായിരുന്ന തത്വമസി എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ആളാണ് ബസ് തടഞ്ഞു നിർത്തി ആക്രമിച്ചത്. ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തുള്ള ചില്ല് തകർന്നു.

ഇയാൾ ഹെൽമറ്റ് കൊണ്ട് ഗ്ളാസിന് അടിക്കുകയായിരുന്നു. ആക്രമണത്തിൽ ചില്ല് തെറിച്ചു ബസിലെ ഒരു യാത്രക്കാരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയത് മറ്റൊരു ബസിന്റെ ഡ്രൈവറാണെന്നാണ് വിവരം. ബസ് ജീവനക്കാർ തമ്മിലുള്ള പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിലെ മറ്റു യാത്രക്കാർക്ക് പരിക്കില്ല.

Most Read| ഇരുട്ടടി; രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE