ഡെൽഹി: ആരോഗ്യ മേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിനായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് തുക അനുവദിക്കുന്നത്.
രാജ്യത്ത് അംഗീകാരം നൽകിയ കോവീഷീൽഡ് വാക്‌സിന്റെ നിർമ്മാതാക്കളാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന് എസ്ബിഐ തുക അനുവദിച്ചിട്ടുണ്ടെങ്കിലും എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ആരോഗ്യമേഖലയിലെ സ്‌ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കുന്നതിന് 50,000 കോടിരൂപയുടെ ലിക്വിഡിറ്റി പദ്ധതിയാണ് ആർബിഐ ഗവർണർ ശക്‌തികാന്തദാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് ഇതിനായി റിപ്പോ നിരക്കായ 4 ശതമാനം പലിശക്ക് ആർബിഐ പണം ലഭ്യമാക്കും. മൂന്നു വർഷ കാലാവധിയിലാണ് തുക നൽകുക.
Kerala News: കെഎസ്ആർടിസി; ഇന്നും നാളെയും കൂടുതൽ സർവീസുകൾ നടത്തും