ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജിവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബർമുഡ’ അവരുടെ രസകരമായ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി.
‘ഞങ്ങളങ്ങ് ചിരിക്കുവാ’ എന്ന ടാഗ് ലൈനോടുകൂടി പങ്ക് വെച്ചിരിക്കുന്ന പോസ്‌റ്ററിൽ വർത്തമാന കേരളത്തിലെ സംഭവങ്ങളെ രസകരമായി പ്രതിപാദിച്ചിട്ടുണ്ട്. പുരാവസ്‌തു തട്ടിപ്പ് കേസ് വന്നപ്പോൾ മുതൽ നിരന്തരം ട്രോളുകളിൽ ഉൾപ്പെടെ നിറഞ്ഞു നിൽക്കുന്ന യൂദാസിന്റെ വെള്ളി നാണയം, മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം എന്നിവയൊക്കെ പോസ്‌റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുധീര്‍ കരമന, നിരഞ്‌ജന അനൂപ്, ധർമജൻ, നൂറിന്‍ ഷെറീഫ്, ഗൗരി നന്ദ എന്നിവരുടെ ക്യാരിക്കേച്ചറാണ് പുതിയ പോസ്‌റ്ററിൽ ഉള്ളത്. ‘ബർമുഡ’യുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.
Most Read: എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്? തീരുമാനം ഉടൻ