പുൽവാമ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു

By News Desk, Malabar News
Malabar News_blood-donation
Representational image
Ajwa Travels

പിലിക്കോട്: പുൽവാമ ഭീകരാക്രമണത്തിൽ മരണമടഞ്ഞ ജവാൻമാരുടെ ഓർമ ദിനത്തിൽ രക്‌തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ബ്ളഡ് ഡോണേർസ് കേരള ചെറുവത്തൂർ സോണും പയ്യന്നൂർ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്‌തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 14ന് നടത്തുന്ന ക്യാംപ് മുബൈ ഭീകരാക്രമണത്തെ ധീരമായി നേരിട്ട എൻഎസ്‌ജി കമാൻഡോ ശൗര്യ ചക്ര പിവി മനീഷ് കുമാർ ഉൽഘാടനം ചെയ്യും.

കാഞ്ഞങ്ങാട് ജില്ലാ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ പിലിക്കോട് ഫൈൻ ആർട്‌സ്‌ സൊസൈറ്റിയിൽ വെച്ചാണ് ക്യാംപ് നടത്തുന്നത്. കോവിഡ് പ്രതിസന്ധിയിലും രക്‌ത ബാങ്കിലെ ദൗർലഭ്യം പരിഹരിക്കാൻ ക്യാംപുമായി എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Malabar News: നവ സാരഥികൾക്ക് ‘തഹാനീ സംഗമം’ ഒരുക്കി എസ്‌വൈഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE