നെയ്യാറ്റിന്‍കര സംഭവം; തര്‍ക്കഭൂമി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂര്‍

By Syndicated , Malabar News
boby chemmannoor
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്കഭൂമി വിലക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള്‍ രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ക്ക്  കൈമാറും. വാങ്ങിയ സ്‌ഥലത്ത് പുതിയ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും, ഒപ്പം വീടിന്റെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണം ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അയല്‍വാസിയുടെ പരാതിയുടെ  അടിസ്‌ഥാനത്തിലുള്ള കോടതി  ഉത്തരവിന്റെ ഭാഗമായി  വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനെയും  പോലീസിനെയും പിന്തിരിപ്പിക്കാനായിരുന്നു ഗൃഹനാഥന്‍ രാജന്‍ ആത്‍മഹത്യാ ശ്രമം നടത്തിയത്. ഭാര്യയെ ചേര്‍ത്ത് പിടിച്ച്  ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ പൊലീസ് ലൈറ്റര്‍ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും ചികില്‍സയിലിരിക്കെ രണ്ട് പേരും മരിക്കുകയുമായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായ കുട്ടികളെ സഹായിക്കുന്നതിനായി സംസ്‌ഥാന സര്‍ക്കാരും യുവജനസംഘടനകളും രംഗത്തെത്തിയിരുന്നു.

Read also: ഒന്നുകില്‍ മേഖല തിരിച്ച് നടത്തുക അല്ലെങ്കില്‍ വേണ്ടെന്ന് വെക്കുക; അടൂര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE