‘സീ യു സൂണ്‍’; ഒരു കാലഘട്ടത്തിന്റെ അതിജീവനം

By News Desk, Malabar News
MalbarNews_c u soon
Representation Image

മലയാളത്തില്‍ ഏതു തരത്തിലുള്ള സിനിമയും ചെയ്തു വിജയിപ്പിക്കാന്‍ കഴിയും എന്നതിന് ഒരു മികച്ച ഉദാഹരണമായി ‘സീ യു സൂണ്‍’ എന്ന ചിത്രം ചരിത്ര താളുകളില്‍ ഇടം പിടിച്ചിരിക്കുന്നു. ഫഹദ് ഫാസില്‍ എന്ന നടനില്‍ മാത്രമല്ല പ്രൊഡ്യൂസറിലും നൂറു ശതമാനം പ്രതീക്ഷ വെക്കാം എന്ന് തെളിയിക്കുന്ന ചിത്രം തിരുവോണനാളില്‍ ആമസോണ്‍ പ്രൈമിലൂടെ ഓടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. ലോക്ക് ഡോണ്‍ കാലത്ത് പുറത്തിറങ്ങാന്‍ ആവാതെ ‘വര്‍ക്ക് അറ്റ് ഹോം’ എന്ന രീതിയില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.

എന്നാല്‍, സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത് എല്ലാം തികഞ്ഞ ഒരു മികച്ച ചിത്രമാണ്. വീഡിയോ കോളുകളിലൂടെയും വാട്‌സപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ കോളുകളിലൂടെയുമാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്. ഐഫോണ്‍ മുതല്‍ കാറിന്റെ റിവേഴ്‌സ് ക്യാമറ വരെ വച്ച് ഷൂട്ട് ചെയ്ത വിഷ്വലുകള്‍ മനോഹരമായി പ്രേക്ഷകന് ഒരു വ്യത്യാസവും തോന്നാത്ത വിധം ചിത്രത്തില്‍ ചേര്‍ത്തുവെച്ചിരിക്കുന്നു. ആരംഭിക്കുമ്പോള്‍ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തില്‍ ഒരു കൗതുകം സൃഷ്ട്ട്ടിക്കുവാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കാലത്തിനെ അതിജീവിക്കുവാന്‍ ശ്രമിച്ച ചിത്രാമാണ് ‘സീ യു സൂണ്‍’. ആ ശ്രമം വലിയ രീതിയില്‍ വിജയിച്ച് കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ചിത്രത്തിന് പൂര്‍ണമായി സാധിച്ചിട്ടുണ്ട്.

പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ എല്ലാ പരിമിതികള്‍ക്കുള്ളിലും നിന്നു കൊണ്ട് പറയത്തക്ക ഒരു പരിമിതിയും ഇല്ലാതെ ചിത്രം പൂര്‍ത്തികരിച്ചു നമുക്ക് മുന്നിലേക്ക് എത്തിച്ച മഹേഷ് നാരായണന്‍ എന്ന സംവിധായകന്റെ കഴിവ് അതി പ്രശംസനീയമാണ്. അദ്ദേഹം എത്രമാത്രം മികച്ച ഒരു ടെക്‌നീഷ്യന്‍ കൂടിയാണെന്ന് അടയാളപ്പെടുത്തുന്നത് കൂടിയാണ് ഈ ചിത്രം. എഴുത്തിലും സംവിധാനത്തിലും ഒപ്പം എഡിറ്റിങ്ങിലും അദ്ദേഹം മത്സരിച്ച് മികവു തെളിയിക്കുന്നു ഈ ചിത്രത്തിലൂടെ. ‘മലയാള സിനിമയില്‍ ഏറെ നാളിന് ശേഷം ഒരു മനോഹര ക്രൈം ത്രില്ലര്‍ കണ്ട അനുഭവം’ എന്നാണ് ഓരോ പ്രേക്ഷകനും ഒറ്റ വാക്കില്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഫഹദ് ഫാസില്‍- നസ്രിയാ നസീം ഒരുമിച്ച് നിര്‍മിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം തന്റെ അദ്യ മുഴുനീള നായികാവേഷം ദര്‍ശന രാജേന്ദ്രന്‍ മനോഹരമായി അവതരിപ്പിച്ചു. അടുത്ത കാലഘട്ടങ്ങളില്‍ മുന്‍ നിര നായകന്മാരില്‍ ഒരാളായി താന്‍ ഉണ്ടാകും എന്ന് വീണ്ടും ഉറപ്പിക്കുന്നതാണ് റോഷന്‍ മാത്യുവിന്റെ പ്രകടനം. കരിയറില്‍ മിന്നുന്ന പ്രകനടവുമായി മുന്നേറുന്ന മാലാ പാര്‍വതി, സൈജു കുറുപ്പ്, കോട്ടയം രമേശ് തുടങ്ങിയവരും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി.സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമൊക്കെ സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നതില്‍ പങ്ക് വഹിച്ചു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE