നജ്റാൻ: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31), കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ നഴ്സുമാരായിരുന്നു മരിച്ച രണ്ടുപേരും. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് നഴ്സുമാർക്കും ഡ്രൈവർക്കും പരിക്കുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്.
Also Read: കാർഷിക നിയമം; പുതിയ പ്രതിഷേധ മുറയുമായി കർഷകർ