മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത കേസ്; സൽമാൻ ഖാൻ കോടതിയിൽ ഹാജരാകണം

By News Desk, Malabar News
Case against salman khan
Ajwa Travels

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ പുതിയ കേസ്. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മാദ്ധ്യമ പ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ സൽമാൻ ഖാന് നിർദ്ദേശം നൽകി. ഏപ്രിൽ 5ന് ഹാജരാകണമെന്നാണ് അന്ധേരി മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവ്.

ഐപിസി 504, 506 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് അന്ധേരി മജിസ്‌ട്രേറ്റ്‌ കോടതി താരത്തിന് സമൻസ് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു. 2019 ഏപ്രിൽ 24ന് പുലർച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സൽമാൻ ഖാൻ സൈക്കിളിൽ പോകുമ്പോഴാണ് അതിക്രമം നടന്നതെന്നാണ് അശോക് പാണ്ഡെ പരാതിയിൽ പറയുന്നത്.

അംഗരക്ഷകരുടെ സമ്മതം തേടിയ ശേഷം വീഡിയോ പകർത്താൻ തുടങ്ങിയപ്പോഴാണ് പ്രകോപിതനായ സൽമാൻ ഖാൻ ആക്രമിച്ചതെന്ന് പാണ്ഡെ പറയുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തന്നെ അംഗരക്ഷകരെ വെച്ച് സൽമാൻ മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സൽമാൻ ഖാൻ തന്റെ ഫോൺ തട്ടിയെടുത്തുവെന്നും അശോക് പാണ്ഡെ ആരോപിച്ചു. പോലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Most Read: താലിബാൻ നേതൃത്വത്തെ വിചാരണ ചെയ്യണം; ഡാനിഷ് സിദ്ദിഖിയുടെ കുടുംബം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE