മേയറുടെ പരാതി; കെ മുരളീധരനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെ മുരളീധരൻ എംപിയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം.
കാണാൻ നല്ല സൗന്ദര്യമുണ്ട്, എന്നാൽ വായിൽ നിന്ന്...
ഒൻപത് മാസം പ്രായമുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം; നിർദ്ദേശങ്ങൾ പുതുക്കി
ന്യൂഡെൽഹി: ഇരുചക്ര വാഹനങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി. ഒൻപത് മാസം മുതൽ നാല് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുതുതായി ഹെൽമെറ്റ് നിർബന്ധമാക്കിയത്. സാധാരണ...
മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വിവരം 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ് അഭ്യർഥിച്ചു. ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. ഇതിനായി മുന്നൊരുക്കങ്ങൾ തുടങ്ങാൻ...
മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് എതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. തേനി ജില്ലാ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു പരിപാടി. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ളോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സമൂഹ...
പോലീസ് മാറേണ്ട സമയം അതിക്രമിച്ചു; ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കൻമാരാണ് എന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്കെതിരെ നടപടി...
മുല്ലപ്പെരിയാർ; പ്രശ്‌നപരിഹാരം പുതിയ ഡാം, നാളെ അടിയന്തര യോഗം
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സ്‌ഥിതി ചർച്ച ചെയ്യാൻ നാളെ അടിയന്തര യോഗം ചേരുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ. തമിഴ്‌നാട് കൂടുതൽ വെള്ളമെടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട...
ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും...
10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ്
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസ് വമ്പന്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നത് തുടരുന്നു. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിൽസ സൗജന്യമായിരിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ...








































