മുൻ കൃഷിവകുപ്പ് മന്ത്രി പി സിറിയക് ജോൺ അന്തരിച്ചു; സംസ്‌കാരം നാളെ
കോഴിക്കോട്: മുൻ കൃഷിവകുപ്പ് മന്ത്രിയും നേതാവുമായിരുന്ന പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടു വർഷമായി മറവി രോഗത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. സംസ്‌കാരം...
താൽക്കാലിക ആശ്വാസം; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി...
‘ഒപ്പുവെച്ചത് നിയമവിരുദ്ധമെന്ന് അറിഞ്ഞുകൊണ്ട്, മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി’; ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർനിയമന...
കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി. വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും സുപ്രീം...
ഗോപിനാഥ് രവീന്ദ്രന് തുടരാനാകുമോ? കണ്ണൂർ വിസി പുനർ നിയമനത്തിൽ വിധി നാളെ
ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്...
വ്യാജ സർട്ടിഫിക്കറ്റ് കേസ്; പ്രിൻസിപ്പലിനെ മാറ്റി- അധ്യാപകർക്ക് എതിരേയും നടപടി
തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ തുടർനടപടികളുമായി കേരള സർവകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ തൽസ്‌ഥാനത്ത് നിന്നും മാറ്റി. കൂടാതെ, ആറ്...
‘രണ്ടു വർഷമായി ഗവർണർ എന്തെടുക്കുവായിരുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ തീരുമാനം എടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി,...
ചൈനയിലെ വൈറസ് വ്യാപനം; അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ന്യൂഡെൽഹി: ചൈനയിലെ വൈറസ് വ്യാപന പശ്‌ചാത്തലത്തിൽ അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. തമിഴ്‌നാട്, രാജസ്‌ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ,...







































