Sat, Aug 15, 2026
38 C
Dubai

‘സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുന്നത് ഗൗരവമേറിയത്’; അനുശോചിച്ചു പ്രധാനമന്ത്രി

ന്യൂഡെൽഹി: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രിയിൽ ദാരുണമായി ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി...

വിഴിഞ്ഞത്ത് സർക്കാരിന്റെ ധൂർത്തടി, അടുത്ത് നിൽക്കേണ്ടി വന്നത് ഗതികേട്; വിഡി സതീശൻ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിന് നേതൃത്വം കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞത്ത് നിർമാണത്തിനായുള്ള ക്രെയിൻ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാൻ ഒന്നര കോടിയോളം രൂപയാണ് സർക്കാർ...

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്‌ഥാനത്ത്‌ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ചു അറബിക്കടലിന്...

ആശുപത്രി ആക്രമണം കൊടുംക്രൂരത; അമർഷവും ദുഃഖവും ഉണ്ടെന്ന് ബൈഡൻ

വാഷിംഗ്‌ടൺ: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇത് ക്രൂരതയാണെന്നും, കടുത്ത അമർഷവും ദുഃഖവും ഉണ്ടെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ...

മർദ്ദനത്തെ തുടർന്ന് യുവാവിന്റെ ആത്‍മഹത്യ; അഞ്ചുപേർ അറസ്‌റ്റിൽ

മാനന്തവാടി: വയനാട്ടിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അഞ്ചു യുവാക്കൾ അറസ്‌റ്റിൽ. എടവക കൊണിയൻമുക്ക് സ്വദേശിയായ ഇകെ ഹൗസിൽ അജ്‌മൽ (24) തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്‌മലിനെ സംഘം ചേർന്ന്...

നടൻ കുണ്ടറ ജോണി അന്തരിച്ചു; സംസ്‌കാരം നാളെ- ഇന്ന് പൊതുദർശനം

കൊല്ലം: പ്രശസ്‌ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെ കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം...

ആശുപത്രി ആക്രമണം; അപലപിച്ചു യുഎന്നും ഗൾഫ് രാജ്യങ്ങളും-നിഷേധിച്ചു ഇസ്രയേൽ

ജറുസലേം: ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 500ഓളം പലസ്‌തീനികൾ കൊല്ലപ്പെട്ടു. യുദ്ധത്തിൽ വീട് നഷ്‌ടപ്പെട്ടവരും പരിക്കേറ്റവരുമായി ആയിരക്കണക്കിന് ആളുകളുടെ അഭയ കേന്ദ്രമായിരുന്നു ആശുപത്രി. നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്....

ബൈഡന്റെ ഇസ്രയേൽ സന്ദർശനം കൂട്ടക്കൊലക്ക് സഹായം നൽകാൻ; ഹമാസ്

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താനായി ഇസ്രയേൽ സന്ദർശിക്കാനിരിക്കെ, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ ഹമാസ്. പലസ്‌തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തിക സഹായം ഉൾപ്പടെ നൽകാനാണ് ബൈഡൻ എത്തുന്നതെന്ന്...
- Advertisement -