Fri, Jun 26, 2026
33.4 C
Dubai

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം; വിസ്‌മയക്കുതിപ്പിൽ പ്രജ്‌ഞാനന്ദ

ബാകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം. വൈകിട്ട് 4.15നാണ് മൽസരം തുടങ്ങുക. ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദയുടെ എതിരാളി. ലോകകപ്പിലെ പ്രജ്‌ഞാനന്ദയുടെ...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തുടരുന്നു. ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. മന്ത്രിതല ചർച്ചക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനായി 40...

സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ പത്ത് മണിക്ക് കൊച്ചി ഇഡി ഓഫീസിലാണ്...

മലപ്പുറത്ത് വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം; നാലുപേർ കസ്‌റ്റഡിയിൽ

മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്‌ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക്...

സാമ്പത്തിക പ്രതിസന്ധി; സർക്കാർ വകുപ്പുകളുടെ പഞ്ചനക്ഷത്ര സൗകര്യങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചിലവ് ചുരുക്കൽ നടപടിയുമായി സംസ്‌ഥാന സർക്കാർ. സർക്കാർ വകുപ്പുകളും, സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്‌ഥാപനങ്ങളും സെമിനാർ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത്...

കൂടിയ വിലക്ക് വൈദ്യുതിയോ അതോ ലോഡ്‌ഷെഡിങ്ങോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എന്ത് നടപടിയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന്...

ക്രമക്കേട്; വിഎസ്‌എസ്‌സി ഞായറാഴ്‌ച നടത്തിയ റിക്രൂട്ട്മെന്റ്‌ പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വിഎസ്‌എസ്‌സി) ഞായറാഴ്‌ച നടന്ന റിക്രൂട്ട്മെന്റ്‌ പരീക്ഷ റദ്ദാക്കി. പരീക്ഷാ ക്രമക്കേടിന് തുടർന്നാണ് നടപടി. ടെക്‌നീഷ്യൻ B കാറ്റഗറി, ഡ്രൗട്ട്‌സ്‌മാൻ B, റേഡിയോഗ്രാഫർ A എന്നീ പരീക്ഷകളാണ്...

വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ നികുതി വെട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്തും. 'പരിശോധിക്കുക' എന്ന കുറിപ്പോടെ പരാതി ധനമന്ത്രി കെഎൻ ബാലഗോപാൽ നികുതി സെക്രട്ടറിക്ക്...
- Advertisement -