സംസ്‌ഥാനത്ത് മദ്യശാലകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി 267 മദ്യശാലകൾ തുറക്കാൻ നീക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സർക്കാർ നടപടി ആപത്‌കരമാണെന്നും നടപടിയിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
2016ൽ പിണറായി...
ബിജെപി പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിൽ. ശരത്ചന്ദ്രന്റെ കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദുപ്രകാശ് ആണ് പോലീസിന്റെ പിടിയിലായത്.
കേസിൽ ആറ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു....
ചരിത്രം തിരുത്തി ചെന്നൈ; മേയറാകാൻ ദളിത് വനിത
ചെന്നൈ: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതാ മേയറാകും. ചെന്നൈയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള കോർപറേഷനാണ് ചെന്നൈ. 1688ൽ രൂപീകരിച്ച കോർപറേഷൻ ഇനി ദളിത് വനിതയാകും നയിക്കുക.
തമിഴ്‌നാട്ടിൽ...
ഗവർണറെ മാറ്റാൻ നിയമസഭക്ക് അധികാരം നൽകണം; ശുപാർശയുമായി കേരളം
തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്‌ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്‌ച എന്നിവ ഉണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നാണ്...
കിഴക്കമ്പലത്തെ കൊലപാതകം; പിവി ശ്രീനിജനെ ഒന്നാം പ്രതിയാക്കണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കിഴക്കമ്പലത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും...
വാക്ക് പാലിക്കുന്നില്ല; ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: അതിര്‍ത്തിയില്‍ നിരന്തരം ചൈന വാക്ക് തെറ്റിക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു. മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2022 പാനല്‍ ചര്‍ച്ചയില്‍...
നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫ്; ഇഷ്‌ടമുള്ളവരെ നിയമിക്കാൻ ഉത്തരവ്
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം വിവാദമായിരിക്കുന്നതിനിടെ നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫുകളെ നിയമിക്കാൻ സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് പകരം ഇഷ്‌ടമുള്ളവരെ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രാഷ്‌ട്രീയ...
ആശങ്ക വേണ്ട, മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല; ഡിഎംഒ
മലപ്പുറം: ജില്ലയിൽ ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക. പുത്തനത്താണിയിൽ കഴിഞ്ഞ ദിവസം ഏഴുവയസുകാരൻ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും...








































