ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണ് ഇന്ന്...
ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കും; കള്ളവോട്ട് തടയുക ലക്ഷ്യം
ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) ബന്ധിപ്പിക്കാൻ നീക്കം. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ...
ഒടുവിൽ സർക്കാർ ഇടപെടൽ; കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: അർഹതപ്പെട്ട നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി അബ്ദുറഹ്മാൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിയോടെയാണ് ചർച്ച നടക്കുക. സർക്കാർ വാഗ്ദാനം ചെയ്ത ജോലി കിട്ടാത്ത...
മന്ത്രിയുടെ ഉറപ്പുകൾ രേഖാമൂലം വേണം; സമരം തുടരാൻ പിജി ഡോക്ടർമാർ
തിരുവനന്തപുരം: മെഡിക്കൽ പിജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മന്ത്രി നൽകിയ ഉറപ്പുകൾ രേഖാമൂലം വേണമെന്ന് പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു. അതുവരെ സമരം തുടരാനാണ് തീരുമാനം.
ഡ്യൂട്ടി വിഭജനം ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കാൻ...
പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ; സ്റ്റൈപൻഡ് വർധന ഉൾപ്പടെ പരിഗണിക്കും
തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ ശ്രമം. പിജി വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചർച്ചയ്ക്ക് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പ് നല്കി. സമരം അവസാനിപ്പിക്കുന്ന കാര്യം...
സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ആദ്യ കേസിലെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. മറ്റ് രണ്ടുപേരിൽ ഒരാൾ കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും...
‘ബംഗാളിൽ നേരിടേണ്ടി വന്ന അതേ ഗതി ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരും’
കൊൽക്കത്ത: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിൽ നേരിട്ടതിന് സമാനമായ പരാജയം ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു റാലിയെ...
കൂടുതൽ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; കോട്ടയത്തും കോഴിക്കോടും ഷോപ്പിങ് മാൾ
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തും...








































