ഒടുവിൽ സർക്കാർ ഇടപെടൽ; കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും

By News Desk, Malabar News
athletes protest kerala
Ajwa Travels

തിരുവനന്തപുരം: അർഹതപ്പെട്ട നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി അബ്‌ദുറഹ്‌മാൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിയോടെയാണ് ചർച്ച നടക്കുക. സർക്കാർ വാഗ്‌ദാനം ചെയ്‌ത ജോലി കിട്ടാത്ത 56 പേരിൽ 26 പേർക്ക് ജോലി നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബാക്കിയുള്ളവർക്ക് കൂടി എപ്പോൾ ജോലി ലഭിക്കുമെന്ന ഉറപ്പുകൂടി ലഭിക്കുകയാണെങ്കിൽ സമരം പിൻവലിക്കുമെന്ന നിലപാടിലാണ് കായിക താരങ്ങൾ. സെക്രട്ടറിയേറ്റിന് മുന്നിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയവരുടെ സമരം 16ആം ദിവസത്തിലേക്ക് കടക്കുകയാണ്. നേരത്തെ തല പാതി മൊട്ടയടിച്ചും ചുട്ടുപൊള്ളുന്ന വെയിലിൽ നടുറോഡിൽ മുട്ടിലിഴഞ്ഞും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. അതുവരെ യാതൊരു അനുകൂല നിലപാടുകളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

കേരളത്തിനായി ദേശീയ മൽസരങ്ങളിൽ അടക്കം പങ്കെടുത്ത 71ഓളം കായിക താരങ്ങളാണ് അർഹതപ്പെട്ട ജോലി നൽകണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. 580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ, 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവർക്കൊന്നും ജോലി ലഭിച്ചില്ല. ഇനിയും തീരുമാനമില്ലെങ്കിൽ കൂടുതൽ ശക്‌തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും സമരക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read: മന്ത്രിയുടെ ഉറപ്പുകൾ രേഖാമൂലം വേണം; സമരം തുടരാൻ പിജി ഡോക്‌ടർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE