ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച; നിലപാട് കടുപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി: കാർഷിക ബില്ലിനുമേൽ കര്‍ഷക സംഘടനകളുമായി നടത്തുന്ന നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നതായി വിവരം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം ചര്‍ച്ചയെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷങ്ങളുടെ...
ബംഗാൾ തിരഞ്ഞെടുപ്പ്; 193 സീറ്റുകളിൽ കോൺഗ്രസ്-ഇടതുമുന്നണി ധാരണ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി-കോൺഗ്രസ് സഖ്യം 193 സീറ്റുകളിൽ ധാരണയിലെത്തി. 101 സീറ്റുകളുടെ കാര്യം ഇനിയും തീരുമാനമാകാനുണ്ട്. ധാരണയിൽ എത്തിയ സീറ്റുകളിൽ 101 ഇടത്ത് ഇടതുമുന്നണിയും 92 എണ്ണത്തിൽ കോൺഗ്രസും...
കോവിഡ് നിയന്ത്രണം; സംസ്ഥാനത്ത് നിരീക്ഷണത്തിനായി 25,000 പോലീസുകാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ, കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 25,000 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിന് രംഗത്തിറങ്ങും. ഇന്ന് രാവിലെ മുതൽ ഫെബ്രുവരി 10ആം...
റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷം; ശശി തരൂർ അടക്കം 8 പേർക്ക് എതിരെ കേസ്, രാജ്യദ്രോഹക്കുറ്റം...
ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ കർഷകരും പോലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ അടക്കമുള്ളവർക്ക് എതിരെ കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോയ്ഡ പോലീസ് കേസെടുത്തിരിക്കുന്നത്....
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ 3 മണിക്കൂർ ഒപി ബഹിഷ്കരിക്കും; ഡോക്ടർമാർ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഒപി വിഭാഗം ഇന്ന് മൂന്ന് മണിക്കൂർ ഡോക്ടർമാർ ബഹിഷ്കരിക്കും. 2016 മുതൽ നൽകാനുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ...
രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ ഉള്ള പ്രതിപക്ഷ തീരുമാനത്തിന് എതിരെ പ്രൾഹാദ് ജോഷി
ന്യൂഡെൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തിന് എതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാനുള്ള...
‘വിജയ് മല്യയോ നീരവ് മോദിയോ അല്ല, കർഷകരാണ്; ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണം’
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ കർഷക നേതാക്കൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ...
ട്രാക്ടർ റാലിയിലെ സംഘർഷം; രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെൽഹി പോലീസ്
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസെടുത്ത് ഡെൽഹി പോലീസ്. പോലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡെല്‍ഹിയിൽ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്മാരകം...








































