Fri, Nov 13, 2026
28 C
Dubai

പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കും; ഗീതാ ഗോപിനാഥ്‌

വാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് ഇന്ത്യയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ്‌ അഭിപ്രായപ്പെട്ടു. എന്നാൽ ദുർബലരായ കൃഷിക്കാർക്ക് സാമൂഹിക സുരക്ഷാവലയം ഒരുക്കേണ്ടതുണ്ടെന്നും...

യുപി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു

ഡെൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ഒറ്റക്ക് മൽസരിക്കാനൊരുങ്ങുന്നു. ഇത്തവണ ബിജെപിയുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്‌ചയാണ് ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തത്. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിക്കാനാണ് ജെഡിയു...

കർഷക സമരം തുടരും; പാർലമെന്റ് ഉപരോധം മാറ്റിവച്ചു

ന്യൂഡെൽഹി: കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ...

പുനരധിവാസ പ്രശ്‌നം; പെട്ടിമുടി ദുരന്തബാധിതർ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: പുനരധിവാസ പ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിനും കണ്ണന്‍ ദേവന്‍ കമ്പനിക്കുമെതിരെ ഹൈക്കോടതിയില്‍ പെട്ടിമുടി ദുരന്തബാധിതർ ഹരജി സമർപ്പിച്ചു. പുനരധിവാസം സംബന്ധിച്ച ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം. കേസില്‍ സംസ്‌ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു....

ട്രാക്‌ടർ റാലിയിലെ സംഘർഷം; മേധാ പട്കര്‍ ഉൾപ്പടെ 37 നേതാക്കൾക്ക് എതിരെ എഫ്ഐആർ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കളെ പ്രതിചേർത്ത് എഫ്ഐആർ. മേധാ പട്കര്‍, കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർ ഉൾപ്പടെ 37 പേര്‍ക്കെതിരെയാണ് ഡെൽഹി പോലീസ് കേസെടുത്തത്. ഇവരെ...

യുവ സംരംഭകനും ഹെറാൾഡ് സാരഥിയുമായ അൻസിഫ് അഷ്‌റഫ് വിടപറഞ്ഞു

കൊച്ചി: യുവ സംരംഭകനും കൊച്ചിൻ ഹെറാൾഡ് ബിസിനസ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഇൻ-ചീഫുമായ അൻസിഫ് അഷ്‌റഫ് (37) മരണപ്പെട്ടു. ഷാർജയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ബുധനാഴ്‌ച...

കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കൂടുതൽ വിപുലമായ ഇളവുകളോടെ കേന്ദ്രസർക്കാർ പുതിയ കോവിഡ് മാർഗരേഖ പുറത്തിറക്കി. പുതിയ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി ഉണ്ടാവും. സിനിമാ തീയേറ്ററുകളിലും ഇനി കൂടുതൽ...

കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു; 375 രൂപ കൂടും

ന്യൂഡെൽഹി: കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുള്ള വിഹിതമായി 1221 കോടി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന...
- Advertisement -