പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കും; ഗീതാ ഗോപിനാഥ്‌

By Trainee Reporter, Malabar News
Ajwa Travels

വാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് ഇന്ത്യയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ്‌ അഭിപ്രായപ്പെട്ടു. എന്നാൽ ദുർബലരായ കൃഷിക്കാർക്ക് സാമൂഹിക സുരക്ഷാവലയം ഒരുക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കാർഷിക നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ഗീതാ ഗോപിനാഥ്‌.

അടിസ്‌ഥാന സൗകര്യങ്ങളിലടക്കം ഇന്ത്യയിലെ കാർഷിക രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങൾ അനിവാര്യമാണ്. പുതിയ നിയമങ്ങൾ വിപണനത്തിലാണ് ശ്രദ്ധ കൂടുതൽ നൽകിയിരിക്കുന്നത്. കൃഷിക്കാരുടെ വിപണി സാധ്യത വിശാലമാക്കുന്നതാണിത്.

നികുതി അടക്കാത്ത ചന്തകൾക്ക് പുറമെ രാജ്യത്തെവിടെ വേണമെങ്കിലും ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള സൗകര്യം കർഷകരുടെ വരുമാനം വർധിപ്പിക്കും. ഏതൊരു പരിഷ്‌കാരം നടപ്പാക്കുന്നതിനും പരിവർത്തന ചെലവുകൾ ആവശ്യമുണ്ട്. ഇത് ദുർബലരായ കർഷകരെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഈ വിഷയത്തിൽ ഇപ്പോൾ ചർച്ച നടക്കുകയാണെന്നും ഗീത ഗോപിനാഥ്‌ പറഞ്ഞു.

Read also: ജാഗ്രതക്കുറവ് കോവിഡ് കേസുകൾ കൂട്ടി, പരിശോധന വർധിപ്പിക്കും; നിയന്ത്രണം ലഘിച്ചാൽ കർശന നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE