Thu, Nov 19, 2026
26 C
Dubai

മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്നു; അഞ്ച് പേരെ രക്ഷപെടുത്തി,എട്ട് പേര്‍ മരിച്ചു

മുംബൈ : മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. ഇതുവരെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അഞ്ച് പേരെ ദുരന്ത നിവാരണ...

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരനിയമനം: നടപടികള്‍ തുടങ്ങി

ന്യൂ ഡെല്‍ഹി: വനിതകള്‍ക്ക് സ്ഥിരനിയമനം നല്‍കാനുള്ള നടപടികള്‍ക്ക് കരസേനയില്‍ തുടക്കം. പെര്‍മനെന്റ് കമ്മീഷനുള്ള നടപടികള്‍ക്കാണ് തുടക്കമായത്. അര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി, ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിലക്ഷന്‍ ബോര്‍ഡിന് രൂപം നല്‍കി....

താജ്മഹല്‍ ഇന്ന് തുറക്കും; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

ലക്നൗ : ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ ഭാഗമായാണ് താജ്മഹല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ആഗ്ര കോട്ടയിലും ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം...

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേശ കരട് പുറത്ത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണത്തോട് അനുബന്ധിച്ചുള്ള ജാഥ, കലാശക്കൊട്ട് തുടങ്ങിയവയും, ആള്‍ക്കൂട്ടത്തെയും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്....

മഴ ശക്തം; പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് ഇന്നും തീവ്രമഴ ലഭിക്കാന്‍ കാരണമാകും. സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍...

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങിലും വിലക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 3 വരെയാണ് വിലക്ക്. ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് എയര്‍ ഇന്ത്യ വിമാനത്തിന് താല്‍ക്കാലിക...

കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് സാന്നിധ്യം; യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

ഡെല്‍ഹി: കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് തളളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമെന്ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ വ്യക്തമാക്കി. കേരളത്തിലും കര്‍ണാടകയിലും ഐഎസ്...

ആയുധങ്ങൾ ‘എയർ ഡ്രോപ്’ ചെയ്‌ത്‌ ഭീകരർ; കശ്‌മീരിൽ പുതിയ വെല്ലുവിളി; ജാഗ്രതയോടെ ബിഎസ്എഫ്

ശ്രീനഗർ: പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ വർധിച്ച് വരികയാണെന്ന് ബിഎസ്എഫ് (അതിർത്തി രക്ഷാ സേന). ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കുന്നതാണ് ജമ്മു കാശ്‌മീരിൽ നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ എൻ.എസ് ജാംവാൾ വ്യക്തമാക്കി....
- Advertisement -