തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം
തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ വലിയ തിരിച്ചടിയോടെ ഉള്ള അക്കൗണ്ട് കൂടി പൂട്ടി കനത്ത പരാജയത്തിലേക്ക്...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് പിണറായിസം; പിസി ജോർജ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം ആണെന്ന് വ്യക്‌തമാക്കി പിസി ജോർജ്. 40 വർഷങ്ങൾക്ക് ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം...
കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് മുന്നേറ്റം; എൻ ജയരാജിന് വിജയം
കോട്ടയം: ശക്‌തമായ ത്രികോണ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥി എൻ ജയരാജിന് വിജയം. 13722 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം നേതാവായ ജയരാജ് മിന്നുംജയം നേടിയത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴക്കനും...
വിജയം എകെജിയ്‌ക്ക് സമർപ്പിക്കുന്നു; എംബി രാജേഷ്
പാലക്കാട്: വിജയം എകെജിയ്‌ക്ക് സമര്‍പ്പിച്ച് തൃത്താലയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി എംബി രാജേഷ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് തൃത്താലയില്‍ 2571 വോട്ടിന് എംബി രാജേഷ് യുഡിഎഫ് സ്‌ഥാനാർഥി വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയത്.
തൃത്താലയുടെ ജനവിധി അംഗീകരിക്കുന്നു...
വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്‌ക്ക് ദയനീയ പരാജയം; സേവ്യർ ചിറ്റിലപ്പള്ളിയുടെ ജയം 13,580 വോട്ടുകൾക്ക്
തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തിലും കോൺഗ്രസിന് ദയനീയ പരാജയം. യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്ക് എൽഡിഎഫ്...
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ജയം; കുത്തനെ ഇടിഞ്ഞ് ഭൂരിപക്ഷം
കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്‌ഥാനാർഥി ഉമ്മന്‍ചാണ്ടിക്ക് ജയം. 7,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എല്‍ഡിഎഫിന്റെ ജെയ്‌ക് സി തോമസാണ് രണ്ടാം സ്‌ഥാനത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മന്‍ചാണ്ടിക്ക്...
മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന് തോൽവി
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്‌റഫാണ് വിജയിച്ചത്. വോട്ട് കുറഞ്ഞെങ്കിലും സുരേന്ദ്രനെ തോല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.
കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക്...
‘എന്റെ ജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്‍വര്‍
കോഴിക്കോട്: തൃത്താലയിൽ വിജയിച്ച എല്‍ഡിഎഫ് സ്‌ഥാനാർഥി എംബി രാജേഷിന് ആശംസകളുമായി നിലമ്പൂരിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി പിവി അന്‍വര്‍. തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമാണ് എംബി രാജേഷിന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
"എന്റെ വിജയത്തേക്കാൾ...








































