മുഖ്യമന്ത്രിക്ക് 20ഓളം വകുപ്പുകൾ; വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇന്നലെ രാത്രി വൈകിയാണ് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
പൊതുഭരണം കൂടാതെ ആഭ്യന്തരം,...
സത്യപ്രതിജ്ഞ നടന്ന പന്തൽ ഇനി കോവിഡ് വാക്സിനേഷൻ കേന്ദ്രം
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ ഇനി കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.
സത്യപ്രതിജ്ഞക്കായി 80,000 ചതുശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ്...
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കും. സർക്കാരിൽ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തെ...
50 ഇന പരിപാടികളുമായി ഇടതുപക്ഷം; 900 വാഗ്ദാനങ്ങളും; പ്രവർത്തന മാർഗരേഖ ഇങ്ങനെ
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തന മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാകും മുൻഗണന. ഐടി, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയ്ക്ക് പ്രത്യേക...
ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് പ്രളയത്തിന് വഴിയൊരുക്കാതിരിക്കാൻ മുൻകരുതലുമായി സർക്കാർ. റൂൾ കർവ് അടിസ്ഥാനമാക്കി വലിയ ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്നു സർക്കാർ കെഎസ്ഇബിക്കും...
ലക്ഷദ്വീപില്‍ ഫാസിസ്റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്‍ത്താന
കവരത്തി: ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ കെ പട്ടേൽ, കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപിൽ ഏകാധിപത്യം നടപ്പിലാക്കുന്നതായി വ്യാപക പരാതി. 2020 ഡിസംബര്‍ അഞ്ചിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ ഏകാധിപത്യത്തെ രൂക്ഷമായി ചോദ്യം...
പിടിഎ റഹീം പ്രോടെം സ്പീക്കർ
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി അഡ്വ. പിടിഎ റഹീം എംഎല്‍എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എംഎല്‍എയാണ് പിടിഎ റഹീം....
തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്ന്...








































