Sat, Jul 25, 2026
30.7 C
Dubai

പ്രാണപ്രതിഷ്‌ഠാ ചടങ്ങ്; കേരളത്തിൽ 10,000 കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ

കൊച്ചി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിനോട് അനുബന്ധിച്ചു കേരളത്തിൽ 10,000 കേന്ദ്രങ്ങളിൽ ശ്രീരാമ ജൻമഭൂമി ക്ഷേത്ര ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. അതത് സ്‌ഥലങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും...

‘തങ്ങൾക്ക് എതിരായ വധഭീഷണി അംഗീകരിക്കാനാവില്ല, നടപടിയുണ്ടാകും’- പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻ അലി ശിഹാബ് തങ്ങൾക്ക് എതിരേയുണ്ടായ വധഭീഷണി സന്ദേശത്തിൽ രൂക്ഷപ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി. കൈ വെട്ടും, കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലയ്‌ക്കും അംഗീകരിക്കാൻ...

ഉറ്റുനോക്കി സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: ഈ മാസം 25 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി സംസ്‌ഥാന സർക്കാർ. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. എന്നാൽ,...

സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സഹകരണ മേഖലയിൽ ചെറിയ തോതിൽ അഴിമതി പ്രശ്‌നങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയെ ഗൗരവമായി കാണണം. സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം,...

ചിത്രയുമായി അടുത്തബന്ധം, ഒറ്റതിരിച്ചുള്ള ആക്രമണം ചിലരുടെ വ്യാമോഹം; മധുപാൽ

തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്ന ഗായിക കെഎസ് ചിത്രക്കെതിരെ രംഗത്തെത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് സംവിധായകനും നടനുമായ മധുപാൽ. ചിത്രക്കെതിരെ രംഗത്തുവന്നെന്ന വാർത്ത തികച്ചും വ്യാജമാണ്. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തു കളയാമെന്നുള്ള ചിലരുടെ...

ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഡ്വ. സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങൾക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോർട്...

ചിന്നക്കനാൽ ഭൂമിയിടപാട് കേസ്; മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്. ഭൂമി ഇടപാടിൽ എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്‌തമാക്കി. 50 സെന്റ് പുറമ്പോക്ക് കൈയ്യേറി...

‘കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും’; വിഡി സതീശൻ

ആലപ്പുഴ: തൃശൂരിലെ സിപിഎം- ബിജെപി സഖ്യം വളരെ വ്യക്‌തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാക്കുന്ന സെറ്റിൽമെന്റിൽ അവസാനിക്കുമെന്നും വിഡി സതീശൻ കുറ്റപ്പെട്ടുത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ...
- Advertisement -