ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്, വിശദമായ അന്വേഷണം വേണം; ഇഡി
തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക, നിക്ഷേപ...
പൂപ്പാറ കൂട്ടബലാൽസംഗം; മൂന്ന് പ്രതികൾക്കും 90 വർഷം തടവും പിഴയും
ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ മൂന്ന് പ്രതികൾക്കും 90 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. ദേവികുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
രഞ്‌ജിത്ത് വധക്കേസ്; 15 പ്രതികൾക്കും വധശിക്ഷ- ദയ അർഹിക്കുന്നില്ലെന്ന് കോടതി
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ചാണ് കേസിലെ മുഴുവൻ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര...
പിസി ജോർജ് ബിജെപിയിലേക്ക്? ഡെൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: പിസി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിലേക്കെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായുള്ള ചർച്ചക്ക് പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡെൽഹിയിലെത്തി. പിസി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ്...
കേരള- അയോധ്യ ട്രെയിൻ സർവീസ് ഇന്ന് മുതൽ ആരംഭിക്കില്ല; ഒരാഴ്‌ചത്തേക്ക് നീട്ടി
പാലക്കാട്: കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കില്ലെന്ന് റെയിൽവേ അറിയിപ്പ്. സർവീസ് ആരംഭിക്കുന്നത് ഒരാഴ്‌ചത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് 7.10ന് അയോധ്യയിലേക്കുള്ള ആദ്യ സർവീസ് പാലക്കാട് നിന്ന് ആരംഭിക്കുമെന്നായിരുന്നു...
രഞ്‌ജിത്ത് വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്
ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ...
‘കെ റെയിൽ പോലെയാവില്ല, ഏക സിവിൽകോഡ് നടപ്പാക്കിയിരിക്കും’; സുരേഷ് ഗോപി
കണ്ണൂർ: രാജ്യത്ത് ഏകസിവിൽ കോഡ് നിയമം നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്‌തിയും ഉണ്ടാവില്ലെന്നും...
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; മുഖ്യപ്രതി പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. കാസർഗോഡ് സ്വദേശി ജയ്‌സൺ ആണ് മ്യൂസിയം പോലീസിൽ കീഴടങ്ങിയത്. കാസർഗോഡ് ഈസ്‌റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡണ്ടാണ് ജയ്‌സൺ. കോടതി...








































