ഇടുക്കി കല്ലാർ ഡാമിൽ ചാടി അച്ഛനും മകളും; തിരച്ചിൽ തുടരുന്നു
ഇടുക്കി: കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകളുമാണ് ഡാമിലേക്ക് ചാടിയതെന്നാണ് വിവരം. ഇരുവരും ബൈക്കിലാണ് എത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ...
ഇന്ത്യയിലേത് വൃത്തികെട്ട രാഷ്‌ട്രീയം; വിരമിക്കൽ സൂചന നൽകി ഗുലാം നബി ആസാദ്
ന്യൂഡെൽഹി: സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ലക്ഷ്യമെന്ന് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ...
സൈബർ വിദഗ്‌ധൻ സായ് ശങ്കർ 45 ലക്ഷം തട്ടി; പരാതി
കോഴിക്കോട്: സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെതിരെ ലക്ഷങ്ങളുടെ തട്ടിപ്പുകേസ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനാണ് ഇദ്ദേഹം. ഇലക്‌ട്രോണിക് ഉപകരണങ്ങൾ...
കോവിഡ് ഇന്ത്യ; 1,549 രോഗബാധ, കേരളത്തിൽ 596 കേസുകൾ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 1,549 പുതിയ കോവിഡ് കേസുകൾ. 31 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ 25,106 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിൽ...
സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ
തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്.
സിൽവർ...
രോഗബാധ 596, പോസിറ്റിവിറ്റി 3.21%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,590 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 908 പേരും കോവിഡ് മരണം...
ക്വാറി ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി; മടവൂർ അനിലിനെതിരെ അന്വേഷണം
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോർപറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് പാറ എത്തിക്കുന്ന കരാറുകാരനിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയെ തുടർന്നാണ് നടപടി....
പാക് സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം. സിയാൽകോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തീപിടിത്തത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. വടക്കൻ പാകിസ്‌ഥാനിലാണ് സിയാൽകോട്ട് ആയുധ സംഭരണകേന്ദ്രം.
വെടിമരുന്നുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന സ്‌ഥലമാണിത്. ഒന്നിലധികം...








































