Sat, Oct 31, 2026
29 C
Dubai

ഊർജമേഖലയിൽ സഹകരണം; നിർണായക കരാറുമായി ഇന്ത്യയും യുഎഇയും

ന്യൂഡെൽഹി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. അബുദാബിയിൽ വെച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ചർച്ചയിൽ എൽപിജി...

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ആണ് വിജയശതമാനം. 99.5% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 41,04,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ...

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശ്രീണ്‌ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ മുൻഭാഗത്തായാണ് തീപിടിച്ചത്. പിന്നാലെ, വാഹനം മുഴുവൻ തീ...

വാഹനവ്യൂഹം വേണ്ട; മുഖ്യമന്ത്രിയുടെ യാത്രയിൽ പൈലറ്റും എസ്‌കോട്ടും മാത്രം

തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് വിഡി. സതീശൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദ്ദേശമാണ്...

‘രമേശ് ചെന്നിത്തല എന്റെ നേതാവ്, ഉറപ്പായും കാണും; മന്ത്രിസഭയിൽ നല്ല ടീം ഉണ്ടാകും’

തിരുവനന്തപുരം: മന്ത്രിസഭയിൽ നല്ല ടീമുണ്ടാകുമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി.സതീശൻ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ മുന്നണിയിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. കേരളത്തിലെത്തുന്ന കെസി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുമായി...

നീറ്റ് പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21ന്

ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21ന് പരീക്ഷ നടത്താൻ തീരുമാനിച്ചതായി നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) അറിയിച്ചു. അക്കാദമിക് സെഷൻ...

‘ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; വിഡി. സതീശന് പൂർണ പിന്തുണ’

ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. വിഡി. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്...

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രണ്ടുപേർ ചികിൽസയിൽ

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ 19കാരനാണ് കഴിഞ്ഞദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ...
- Advertisement -