Thu, Oct 29, 2026
33 C
Dubai

രോഗബാധ 26,200, പോസിറ്റിവിറ്റി 16.69%, മരണം 125

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,56,957 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 26,200 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 29,209 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ജീൻസ് ധരിക്കരുത്; അധ്യാപകരുടെ വസ്‍ത്ര ധാരണത്തിന് പാകിസ്‌ഥാനിൽ നിയന്ത്രണം

ഇസ്‌ലാമാബാദ്: അധ്യാപകരുടെ വസ്‍ത്ര ധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാകിസ്‌ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി- ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിലക്ക്. ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്‌തി ശുചിത്വത്തിലും...

പരാതി പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല, പ്രശ്‌നങ്ങൾ തുടങ്ങിയത് നവാസ് വന്നതിന് ശേഷം; ഹഫ്‌സ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് 'ഹരിത' ആരോടും പറഞ്ഞിട്ടില്ലെന്ന് ഹരിത മുന്‍ സംസ്‌ഥാന നേതാവ് ഹഫ്‌സ മോള്‍. ഹരിതയിലെ പെണ്‍കുട്ടികളെ മുസ്‌ലിം...

നഷ്‌ടത്തിലായ എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളും ഏറ്റെടുക്കാൻ കഴിയില്ല; വ്യവസായ മന്ത്രി

ആലപ്പുഴ: നഷ്‌ടത്തിലായ എല്ലാ പൊതുമേഖലാ വ്യവസായങ്ങളും സംസ്‌ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലപ്പുഴയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ സംരക്ഷിക്കുക എന്നതിന്റെ അർഥം...

കരിപ്പൂര്‍ വിമാനാപകടം; അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിച്ചു

ഡെൽഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട് സമര്‍പ്പിച്ചു. റിപ്പോര്‍ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ വിദ്ഗധ സമിതിയാണ് റിപ്പോര്‍ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി...

അഫ്‌ഗാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ താലിബാന്റെ അക്രമം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മാദ്ധ്യമ പ്രവര്‍ത്തകർക്ക് നേരെ താലിബാന്റെ അക്രമം. കാബൂളിൽ വനിതകളുടെ പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ താലിബാന്‍ തല്ലിച്ചതച്ചു. കാബൂള്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എറ്റിലാട്രോസിലെ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി,...

റിലയൻസിനും ഫ്യൂച്ചർ ഗ്രൂപ്പിനും ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്‌തികൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി),...

സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ പിജി സിലബസിൽ; പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. പബ്ളിക്ക് അഡ്‌മിനിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്‌റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്‌തകങ്ങളായി പരിഗണിക്കാത്തവ ആണെന്നും...
- Advertisement -