വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. കുറ്റൂളി അഴിഞ്ഞിലം പാലാഴി വീട്ടിൽ പി അർജുനെ (27) ആണ് വാഴക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥിനിക്ക് വിവാഹ വാഗ്‌ദാനം...
തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം
അലനല്ലൂർ: തിരുവിഴാംകുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കന്നുകാലി ഗവേഷണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെ കാറിൽ സഞ്ചരിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരാണ് പുലിയെ കണ്ടത്. പ്രവേശന കവാടത്തിനോട് ചേർന്ന് റോഡ് മുറിച്ചു കടക്കുന്ന...
ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേമ്പാടം മൂന്നാം തൊടി എടക്കാട്ട് നവീൻ-ബിന്ദു നമ്പതിമാരുടെ മകൻ ജിഷ്‌ണുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാറിൽ ജിഷ്‌ണുവിന് വേണ്ടിയുള്ള...
ഡാമുകളിൽ ജലനിരപ്പുയർന്നു; മംഗലംഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി
പാലക്കാട്: കനത്ത മഴയിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ ഉയർത്തി വെള്ളം പുഴയിലേക്ക് തുറന്നുവിട്ടു. ഒന്ന്, നാല്, ആറ് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഡാമിന്റെ ജലനിരപ്പ്...
ബാവലി കാട്ടുപോത്ത് വേട്ട; സംഘം സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു
മാനന്തവാടി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. തരുവണ പുതുശ്ശേരിക്കടവിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ജീപ്പും കാറും പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ബാവലി അമ്പത്തിയെട്ടാംമൈൽ...
താലൂക്ക് ആശുപത്രിയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കുന്നു
മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റ് സെപ്‌തംബറിൽ പ്രവർത്തന ക്ഷമമാകും. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫ് ഒരുമിനിറ്റിൽ 200 ലിറ്റർ ഉൽപാദന...
പെട്രോളിയം വിലവർധന; ഒപ്പുശേഖരണ പ്രതിഷേധവുമായി ഈഴുവതിരുത്തി കോൺഗ്രസ്
പൊന്നാനി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനക്കെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണ പ്രതിഷേധത്തിൽ ഭാഗമായി ഈഴുവതിരുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകരും.
കേന്ദ്ര...
ഇന്ധന വിലവർധന; ഇടതുപാർട്ടികളും ഡിവൈഎഫ്‌ഐയും മാളത്തിലൊളിച്ചു -ടികെ അഷറഫ്
മലപ്പുറം: മൻമോഹൻ സിംഗിന്റെ കാലത്ത് അറുപതിലെത്തിയ പെട്രോൾ വില കുറക്കണമെന്നാവശ്യപ്പെട്ട് ബന്തും ഹർത്താലും നടത്തിയ ഇടതുപാർട്ടികളും അവരുടെ ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള യുവജനസംഘടനകളും ഇപ്പോൾ മാളത്തിലൊളിച്ച കാഴ്‌ചയാണ് കാണുന്നതെന്ന് ടികെ അഷറഫ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ പൊന്നാനി...






































