പാഠപുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് അധ്യാപകരുടെ പുസ്‌തകവണ്ടി
മഞ്ചേരി: ഓൺലൈൻ ക്ളാസ് ആരംഭിച്ചിട്ടും പാഠപുസ്‌തകങ്ങൾ ലഭിക്കാതെ വിഷമിക്കുന്ന കുട്ടികൾക്ക് ആശ്വാസമായി മഞ്ചേരി എച്ച്എംവൈ ഹയർ സെക്കൻഡറി സ്‌കൂൾ. അധ്യാപകർ നേതൃത്വം നൽകുന്ന പുസ്‌തക വണ്ടിയിലൂടെ പുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകി.
3,300ഓളം കുട്ടികൾ...
ലോക്ക്ഡൗൺ നിയന്ത്രണ ലംഘനം; ലൈസൻസില്ലാതെ പ്രവർത്തിച്ച ഓൺലൈൻ വ്യാപാര കേന്ദ്രം അടപ്പിച്ചു
പെരിന്തൽമണ്ണ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്, ലൈസൻസില്ലാതെ എൺപതിലേറെ തൊഴിലാളികളെ വെച്ച് പ്രവർത്തിച്ച ഓൺലൈൻ വ്യാപാര സ്‌ഥാപനം അടപ്പിച്ചു. കേരള വ്യാപാരി വ്യവസായി സമിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് നീക്കം. പെരിന്തൽമണ്ണ ഒലിങ്കര എരവിമംഗലത്തെ...
വനംവകുപ്പ് ഉദ്യോഗസ്‌ഥർ സഞ്ചരിച്ച ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞു; 6 പേർക്ക് പരിക്ക്
മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. വനിതകൾ ഉൾപ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കാണ് പരിക്കേറ്റത്. മലപ്പുറം ആര്‍ത്തലക്കുന്ന് കോളനിയില്‍ ബുധനാഴ്‌ച ഉച്ചക്ക് 12...
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രസവചികിൽസ വൈകുന്നു; ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ ഡിഎംഒയെ ഉപരോധിച്ചു
മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രസവചികിൽസ വൈകുന്നതിൽ പ്രതിഷേധിച്ച് ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ ഡിഎംഒയെ ഉപരോധിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ബുധനാഴ്‌ച രാവിലെ 10.30 ഓടെയാണ് ഭരണസമിതി അംഗങ്ങൾ ഡിഎംഒ ഓഫിസിലെത്തി പ്രതിഷേധിച്ചത്....
ന്യൂനപക്ഷ ക്ഷേമപദ്ധതി; മുസ്‌ലിം ജമാഅത്തിന്റെ ‘വെർച്വൽ സെമിനാർ’ നാളെ നടക്കും
മലപ്പുറം: 'ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്‌തുതകളും' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നാളെ (വെള്ളിയാഴ്‌ച) വെർച്വൽ സെമിനാർ നടത്തും. വൈകിട്ട് 7.30ന് 'ഇസ്‌ലാമിക് മീഡിയ മിഷൻ' ഓൺലൈൻ ചാനലിലാണ് നടക്കുന്നത്....
നിയന്ത്രണങ്ങൾ ലംഘിച്ച് കടലുണ്ടിപ്പുഴയിൽ മണൽ വാരൽ; 500 ചാക്ക് മണലും തോണിയും പിടികൂടി
മലപ്പുറം: നിയന്ത്രണങ്ങൾ ലംഘിച്ച് കടലുണ്ടിപ്പുഴയിൽ മണൽ വാരൽ സജീവം. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം പോലീസ് നടത്തിയ പരിശോധനയിൽ മണൽ വാരാൻ ഉപയോഗിച്ച തോണിയും 500 ചാക്ക് മണലും പിടികൂടി.
ഇന്നലെ ഉച്ചക്ക് 12ന്...
ലഹരി വേട്ട; 4 പേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു
പരപ്പനങ്ങാടി: രണ്ടിടങ്ങളിൽ നിന്നായി 50 കിലോ കഞ്ചാവും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി 4 പേർ പിടിയിൽ. കാറിൽ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം എൽഎസ്‌ടി സ്‌റ്റാംപ്...
17 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ
മലപ്പുറം: അനധികൃതമായി കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി രതീഷ് (31) ആണ് 17.250 ലിറ്റർ മദ്യവുമായി അറസ്‌റ്റിലായത്.
പരപ്പനങ്ങാടി റെയിൽവെ ഓവർ ബ്രിഡ്‌ജിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് സംഘം...







































