പാലക്കാട് എഐവൈഎഫ് വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന, എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്. ഞായറാഴ്‌ച...
കണ്ണൂരിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ആളപായമില്ല
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ആളപായമില്ല. മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്റെയും ടി പ്രനീതിന്റേയും വീടുകളാണ് തകർന്നത്. 20 വർഷം മുൻപ് പ്രവർത്തനം നിർത്തിയ ക്വാറിയാണ് ഇടിഞ്ഞത്....
വീണ്ടും പനിമരണം; കോഴിക്കോട് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ...
കനത്ത മഴയിൽ രക്ഷാദൗത്യം; മുത്തങ്ങ വനപാതയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു
ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുലർച്ചയോടെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്. മുത്തങ്ങയ്‌ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസപ്പെടുകയായിരുന്നു....
വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർഥികളെ ഇറക്കിവിട്ടു; സ്‌കൂൾ ബസ് ഡ്രൈവർക്ക് സസ്‌പെൻഷൻ
കണ്ണൂർ: വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർഥികളെ ഇറക്കിവിട്ട സ്‌കൂൾ ബസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു. കണ്ണൂർ ചമ്പാട് ചോതാവൂർ സ്‌കൂളിലെ ഇരുപതോളം കുട്ടികളെയാണ് ഡ്രൈവർ പാതിവഴിയിൽ വെള്ളത്തിൽ ഇറക്കിവിട്ടത്. റോഡിൽ വെള്ളം കയറിയതിനാൽ വീട്ടിലെത്താനാകാതെ...
മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം; ന്യൂനപക്ഷ കമ്മീഷൻ
മലപ്പുറം: കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശം ഉണ്ടായത്.
മെഡിക്കൽ കേളേജിന്റെ ശോചനീയാവസ്‌ഥ സംബന്ധിച്ച് കേരളാ...
പൊന്നാനിയിൽ ആരോഗ്യപ്രതിസന്ധിയുടെ ലക്ഷണം
പൊന്നാനി: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ബിയ്യം സ്വദേശിയായ സ്‌ത്രീ മരണപ്പെട്ടു. 47 വയസായിരുന്നു. ലഭ്യമായ കണക്കനുസരിച്ച് ജില്ലയിൽ 12 ഓളം പേര്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി...
ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ
കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കാസർഗോഡ് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് പിടികൂടിയത്. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു.
സംഭവത്തിൽ...







































