Thu, Jul 2, 2026
30.6 C
Dubai

അതിഥി തൊഴിലാളികൾക്ക് കോവിഡ് ശുശ്രൂഷാ കേന്ദ്രം; ജില്ലയിൽ ആരംഭിച്ചു

പാലക്കാട് : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കോവിഡ് ബാധിതരാകുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക കോവിഡ് ശുശ്രൂഷാ കേന്ദ്രം തുടങ്ങി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കേന്ദ്രം ആരംഭിച്ചത്....

കോവിഡ്; ഉളിക്കലിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ച് യൂത്ത് കെയർ പ്രവർത്തകർ

ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ വൊളന്റിയേഴ്‌സ് നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവൃത്തിയുടെ ഉൽഘാടനം നിയുക്‌ത എംഎൽഎ സജീവ് ജോസഫ് നിർവഹിച്ചു. ഉളിക്കൽ...

തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഡിവൈഎഫ്ഐ; പൊതിച്ചോർ വിതരണം ആരംഭിച്ചു

തലശ്ശേരി: ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ഡിവൈഎഫ്ഐ തലശ്ശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികളാണ് പൊതിച്ചോർ...

ബേപ്പൂരിലെ കോവിഡ് പ്രതിരോധത്തിന് ഓക്‌സിജൻ ആംബുലൻസ് സമ്മാനിച്ച് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാർഥികൾ

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഒന്നായ കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ബേപ്പൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓക്‌സിജൻ ആംബുലൻസ് നൽകി മാതൃക തീർക്കുകയാണ് ഫാറൂഖ്...

ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു. ഒമാനിലെ റുസ്‌താഖ് ആശുപത്രിയിലെ സ്‌റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ ആണ് മരണപ്പെട്ടത്. 32 വയസായിരുന്നു. കൊവിഡ് ബാധയെ...

അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന് മുതൽ

മലപ്പുറം: സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിഥി തൊഴിലാളികൾക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം തിങ്കളാഴ്‌ച തുടങ്ങും. ജില്ലയിൽ 6000 തൊഴിലാളികൾക്ക്‌ കിറ്റ്‌ നൽകും. ലേബർ കമ്മീഷണറേറ്റിൽ നിന്ന്‌ നൽകിയ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ...

മണിയൂരില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും; 14 പേര്‍ക്ക് രോഗബാധ

വടകര: കോവിഡ് വ്യാപനത്തിനിടെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. രണ്ടാഴ്‌ചക്കിടെ 14 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. പഞ്ചായത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനും ഇടയിലാണെന്നിരിക്കെ ഡെങ്കിപ്പനി...

ലോക്ക്ഡൗണിന്റെ മറവിൽ പാറമടകൾക്ക് അനുമതി നൽകാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

കൽപ്പറ്റ: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ വയനാട്ടിലെ പരിസ്‌ഥിതി ദുർബല മേഖലകളില്‍ പാറമടകൾക്ക് ഖനനാനുമതി നല്‍കാന്‍ ഒരുങ്ങി തദ്ദേശ സ്‌ഥാപനങ്ങൾ. മുപ്പൈനാട്, വേങ്ങപ്പള്ളി, വെള്ളമുണ്ട പഞ്ചായത്തുകളിലാണ് നീക്കം സജീവം. അനുമതി നല്‍കിയാല്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്...
- Advertisement -